തൃശൂർ: തളിക്കുളം തമ്പാൻ കടവിലെ കടലിൽ കാണാതായ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തി. എടമുട്ടം സ്വദേശി അസ്ലമിന്റെ മൃതദേഹമാണ് കരയ്ക്കെത്തിച്ചത്. അഴീക്കോട് തീരദേശ പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളുമൊത്ത് ഇന്നലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അസ്ലം

ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ ബീച്ചിലെത്തിയത്. ഇതിനിടിയിലാണ് മുഹമ്മദ് അസ്ലമും സുഹൃത്ത് സവാദും കടലിൽ കുളിക്കാനിറങ്ങിയത്. ഇരുവരും തിരമാലയിൽ അകപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സവാദിനെ മാത്രമാണ് തിരിച്ചുകിട്ടിയത്.