കൊച്ചി: ഇമിഗ്രേഷൻ സംശയങ്ങൾക്കും വിദേശ പഠനങ്ങൾക്കും വഴിയൊരുക്കാൻ ഇന്ത്യയിലും യു.എ.ഇയിലുമുള്ള നിവാസികൾക്കായി ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ളൈ വേൾഡ്. ഫെബ്രുവരി പതിനേഴാം തീയതി 10 മണിക്ക് കൊച്ചി Le Méridien ഹോട്ടലിലെ ലെ നായനാർ ഹാളിൽ വെച്ച് പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ എക്സ്പോ നടത്തുന്നത്. പ്രവേശനം തികച്ചും സൗജന്യം.

എക്സ്പോയിൽ മൈഗ്രേഷൻ ലോയറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്‌കിൽഡ് പ്രൊഫഷനൻസിന് ഓസ്ട്രേലിയയിൽ സാധ്യമായ തൊഴിലവസരങ്ങളെക്കുറിച്ചും പി ആർ കരസ്ഥമാക്കാനുള്ള എളുപ്പവഴികളെക്കുറിച്ചും താര എസ് നമ്പൂതിരി ജനങ്ങളോട് നേരിട്ട് സംവദിക്കുന്നു.

ഓസ്ട്രേലിയ കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലവസരങ്ങൾക്കുമായി മൈഗ്രേഡ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പക്ഷേ കൃത്യമായ അറിവുകളിലൂടെ നമുക്ക് സാധ്യമായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വിജയകരമായ മൈഗ്രേഷൻ സാധ്യമാകുന്നത്. ഇതിനുള്ള ആദ്യ ചുവടാണ് ഈ മൈഗ്രേഷൻ എക്സ്പോ. ഓരോരുത്തരുടെയും പ്രൊഫൈലുകളും സാധ്യതകളും മനസ്സിലാക്കിയാണ് ഫ്ളൈവേൾഡ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 4400 ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡിന്റെ ഓഫീസുകൾ വഴി നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ളൈവേൾഡിനെ സഹായിച്ചത്.

വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്കിടയിൽ ആണെങ്കിലും വൻ സ്വീകാര്യതയാണ് ഫ്ലൈവേൾഡിന് ഉള്ളത്. അവരുടെ കഴിവിനും അഭിരുചിക്കും ചേരുന്ന കോഴ്സുകൾ ഏതാണെന്നും അത് എവിടെ പഠിക്കണം എന്നും കൃത്യമായ വ്യക്തത ഇവിടത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ വിദ്യാർത്ഥികൾക്കായി നൽകുന്നു. പഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു അവസരം കൂടിയാണിത്. കൂടുതൽ വിവരങ്ങൾക്ക് +91 9072627013.