- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കിലോ കഞ്ചാവുമായി മുരിക്കാശേരി സ്വദേശി പിടിയിൽ
വണ്ടന്മേട്: കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് സാഹസികമായി പിടികൂടി. മുരിക്കാശേരി സ്വദേശി സന്തോഷ് (40) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് വണ്ടന്മേട് താഴെ കവലയിൽ രാത്രി 7.40 തോടെയാണ് വണ്ടന്മേട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ എബി പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.
അര കിലോ വീതമുള്ള നാലു പാക്കറ്റുകളാക്കിയ രണ്ടു കിലോ കഞ്ചാവാണ് ഇയാൾ എത്തിയ കാറിൽ നിന്നും പിടിച്ചെടുത്തത്.കഞ്ചാവുമായി എത്തിയ വാഹനം പൊലീസ് തടഞ്ഞെങ്കിലും തൊട്ടടുത്ത പ്രദേശത്തേക്ക് കാറ് കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും ചില്ലറ വില്പനയ്ക്കായി വാങ്ങിയതാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Next Story