- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു; ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു. ആംബുലൻസ് ഡ്രൈവറായ ഇളങ്കാവിൽ ലെയ്ൻ വിളയിൽ വീട്ടിൽ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കൽ ഇളമ്പമംഗലത്ത് വീട്ടിൽ ദിലീപ്, മുട്ടട ശിവശക്തിയിൽ സന്തോഷ് എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെയായിരുന്നു സംഭവം.സന്തോഷിനെ കുത്തിയ ദിലീപ് നിരവധി കേസുകളിലെ പ്രതിയാണ്. ആംബുലൻസ് ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ സന്തോഷ് കുമാറിനെ, പ്രതികൾ ഇളങ്കാവ ്ലെയ്‌നിലുള്ള ആളൊഴിഞ്ഞ വീട്ടൽ വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സന്തോഷിന്റെ ഭാര്യയോട് ദിലീപ് മോശമായി സംസാരിച്ചതിനെ സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.