- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് പാറക്കല്ലുകൾ വീണു; യാത്രക്കാരന് പരിക്ക്
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് പാറക്കല്ലുകൾ വീണ് യാത്രക്കാരന് പരുക്കേറ്റു. ജനാലയ്ക്കു സമീപത്തെ സീറ്റിലിരുന്ന കരൂർ സ്വദേശി വിനോദിന്റെ മുഖത്താണ് കല്ല് പതിച്ചത്. ഉടൻ യാത്രക്കാർ ജനാലകൾ അടച്ചതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. പരുക്കേറ്റ വിനോദിനെ ഡിണ്ടിഗൽ സ്റ്റേഷനിൽ എത്തിച്ച് ചികിത്സ നൽകി.
തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്‌പ്രസിനു മുകളിലേക്കാണ് കല്ലു വീണത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രണ്ടു മലകൾക്കിടയിലൂടെയുള്ള പാളത്തിലൂടെ ട്രെയിൻ കടന്നു പോകുന്നതിനിടെയായിരുന്നു അപകടം. റെയിൽവേ പൊലീസ് പ്രദേശത്തു പരിശോധന നടത്തി. മലമുകളിൽനിന്ന് ആരെങ്കിലും കല്ലുകൾ ഇളക്കി ട്രെയിനിനു മുകളിലേക്ക് ഇട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
Next Story