ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 1.7 കോടി രൂപയുടെ ആഡംബര വാച്ചുകൾ പിടികൂടി. ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി എത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും രണ്ട് ആഡംബര വാച്ചുകളാണ് കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വാച്ച് കണ്ടെത്തുകയായിരുന്നു.

ഇന്ത്യയിൽ വിൽപനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ് പിടിച്ചെടുത്തത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.