തിരുവനന്തപുരം: വനിതാ കമ്മീഷൻ നാളെ അട്ടപ്പാടി സന്ദർശിക്കും. പട്ടികവർഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പ് 12, 13 തീയതികളിൽ ഷോളയൂരിൽ നടക്കും.

ഫെബ്രുവരി 12ന് രാവിലെ ഒൻപതിന് അട്ടപ്പാടി പട്ടികവർഗ മേഖലയിലെ വീടുകൾ വനിതാ കമ്മീഷൻ സന്ദർശിക്കും. രാവിലെ 11ന് ഷോളയൂർ കൃഷി ഭവൻ ഹാളിൽ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി അധ്യക്ഷത വഹിക്കും.

ഫെബ്രുവരി 13ന് രാവിലെ 10.30ന് ഷോളയൂർ പഞ്ചായത്ത് കൃഷി ഭവൻ ഹാളിൽ നടക്കുന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി അധ്യക്ഷത വഹിക്കും.

പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം മുക്കാലി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് രാജലക്ഷ്മി അവതരിപ്പിക്കും. ലഹരിയുടെ വിപത്ത് എന്ന വിഷയം അട്ടപ്പാടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. രവികുമാർ അവതരിപ്പിക്കും.