മാന്നാർ: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് തല കീഴായി മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്. എറണാകുളത്ത് നിന്നും മാന്നാറിലെ ബന്ധു വീട്ടിലേക്ക് കാറിൽ വന്നവരാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീയപുരം- മാന്നാർ റോഡിൽ പാവുക്കര മോസ്‌കോ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.

ഡ്രൈവർ ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് സാരമായ പരുക്കേറ്റു. അപകടത്തിൽപെട്ടവരെ പരുമലയിലെ സ്വകാര്യ ആശുപത്രയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് പാടത്തേക്ക് തല കീഴായി മറിയുകയായിരുന്നു.