- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റ് വയ്ക്കാത്തതിന് ജീപ്പ് ഉടമയ്ക്ക് രണ്ട് തവണ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്; നിയമ ലംഘനം നടന്ന സമയത്ത് താൻ ആ പ്രദേശത്ത് പോയിട്ടില്ലെന്ന് ജീപ്പ് ഉടമ
മൂന്നാർ: ഹെൽമറ്റ് വയ്ക്കാത്തതിന് ജീപ്പ് ഉടമയ്ക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. മൺറോഡുകൾ മാത്രമുള്ള ഇടമലക്കുടിയിലൂടെ ജീപ്പ് ഓടിക്കുന്ന യുവാവിനാണ്് ഹെൽമറ്റ് വയ്ക്കാത്തതിനു പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് തവണ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ വീതം പിഴയടയ്ക്കാനാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്.
രാജമല പെട്ടിമുടി സ്വദേശി പി.കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള KL14അ7997 നമ്പറുള്ള ജീപ്പിന്റെ പേരിലാണു നോട്ടീസ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ 10.35, 1.35 എന്നീ സമയങ്ങളിൽ നിയമലംഘനം നടന്നതായാണു നോട്ടിസിലുള്ളത്. എന്നാൽ വെള്ളിയാഴ്ച പത്തുമണിക്ക് ഇടമലക്കുടിയിൽ ഏലയ്ക്ക കയറ്റിക്കൊണ്ടുവരാനായി പോയതായിരുന്നുവെന്നും നോട്ടിസിൽ നിയമലംഘനം നടന്ന സമയത്ത് ഇഡലിപ്പാറയ്ക്കു സമീപമുള്ള കേപ്പക്കാട്ട് ആയിരുന്നുവെന്നും കാർത്തിക് പറഞ്ഞു.
ഇവിടെ വർഷങ്ങളായി തകർന്നുകിടക്കുന്ന മൺറോഡ് മാത്രമാണുള്ളത്. എഐ ക്യാമറ പോയിട്ട് കൃത്യമായി വൈദ്യുതി പോലും എത്താത്ത സ്ഥലമാണിത്. ഇടമലക്കുടിയിൽ പോയി മടങ്ങി മൂന്നാറിൽ എത്തിയപ്പോഴാണു ഫോണിൽ മെസേജ് ലഭിച്ചതെന്നു കാർത്തിക് പറഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവാണു കാർത്തിക്.