തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ മംഗലപുരം കാംപസിൽ ഉന്നത സാങ്കേതിക-വൈജ്ഞാനിക പഠനത്തിനു പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ ആർക്കിടെക്ട്, ഇലക്ട്രോണിക്‌സ്-പി.സി.ബി. ഡിസൈൻ കോഴ്സുകൾക്ക് ബിരുദയോഗ്യതയുള്ള പട്ടികജാതി യുവാക്കൾക്ക് അപേക്ഷിക്കാം.

കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങൾക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ കാംപസുമായോ, കേരള സർക്കാർ-പട്ടികജാതി ഡയറക്ടറേറ്റുമായോ ബന്ധപ്പെടണം. 0471-278800. http://duk.ac.in/skills/