മൂന്നാർ: മാങ്കുളം ടൗണിൽ മദ്യലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരന് വെട്ടേറ്റു. മൂന്നാർ സ്റ്റേഷനിലെ സി.പി.ഒ. സക്കീർ ഹുസൈനാണ് കൈയ്ക്ക് വെട്ടേറ്റത്. ഇദ്ദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

മാങ്കുളം ടൗണിൽ ഞായറാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. മാങ്കുളം താളുങ്കണ്ടം സ്വദേശി ബിജു മുരുകനാണ് വെട്ടിയത്. മദ്യലഹരിയിൽ കൈയിൽ വാക്കത്തിയുമായി മാങ്കുളം ടൗണിൽ പരാക്രമം നടത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥന് വെട്ടേറ്റത്ത്. മൂന്നാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.