- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ മോഷണം
മധുരൈ: പ്രശസ്ത തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ മധുരയിലെ ഉസിലംപട്ടിയിൽ സ്ഥിതിചെയ്യുന്ന വസതിയിൽ മോഷണം. ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും നഷ്ടപ്പെട്ടതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കേസെടുത്തു. മോഷ്ടാക്കൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ഉസിലംപട്ടിയാണ് മണികണ്ഠന്റെ ജന്മാടെങ്കിലുംസിനിമാത്തിരക്കുകൾ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസിലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്.
2014-ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനംചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.