തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു നാളെ കേരളത്തിലെത്തും.

തിരുവനന്തപുരത്താണ് വരുന്നത്. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗളുമായി കൂടിക്കാഴ്ച നടത്തും. ഒരു മണി മുതൽ പൊലീസ് ഉന്നതാധികാരികളുമായും ഉച്ചക്ക് 2.45 മുതൽ ജില്ലാ കളക്ടർമാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായും അവലോകന യോഗം നടക്കും. കേരളത്തിലെ തിരിഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാകും ചർച്ചയാകുക. എപ്പോഴാകും വിജ്ഞാപനം എന്നതടക്കമുള്ള കാര്യങ്ങൾ ഈ യോഗത്തിൽ തെളിയാനാണ് സാധ്യത.