- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി
മസ്‌കറ്റ്: ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്നു കുട്ടികളിൽ രണ്ടു പേരുടെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിലാണ അപകടമുണ്ടായത്. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു. ഇന്ന് രാത്രിയിൽ ഒമാനിൽ കനത്ത മഴയ്ക്കാണ് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലർച്ചെയും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.
Next Story