തിരുവനന്തപുരം: ജോലിക്കിടെ മരണമടയുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും കുടുംബത്തിന് ഇനിമുതൽ 10 ലക്ഷം രൂപയുടെ സഹായധനം അനുവദിക്കും. ഇതിനായി മാനദണ്ഡം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി.

അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപയും 60 ശതമാനത്തിനു മുകളിൽ അംഗവൈകല്യമുണ്ടായവർക്ക് നാലുലക്ഷം രൂപയും 40-60 ശതമാനം വൈകല്യമുള്ളവർക്ക് രണ്ടരലക്ഷം രൂപയും സഹായധനമായി നൽകും. ഇൻഷുറൻസ് പരിരക്ഷാപദ്ധതിയിൽ അംഗമല്ലാത്ത ജീവനക്കാർക്കും ഈ ആനുകൂല്യം ബാധകമാക്കാനാണ് തീരുമാനം.