തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടിൽ കണ്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വാഹന പരിശോധന അടക്കം നടത്തുന്നുണ്ട്.

സിസിടിവി പരിശോധനയും നടത്തി. എന്നാൽ കുട്ടി എങ്ങോട്ട് പോയെന്നതിൽ സൂചനകളൊന്നും കിട്ടിയിട്ടില്ല. ബന്ധുക്കളുടെ വീടിലേക്കും അന്വേഷണം നീളുന്നുണ്ട്. അതിവേഗം അന്വേഷണം തുടങ്ങിയത് നിർണ്ണായകമാണ്. ആറു മണി വരെ കുട്ടിയെ വീട്ടിൽ കണ്ടെന്ന മൊഴിയടക്കം വിശ്വാസത്തിലെടുത്താണ് പൊലീസ് നടപടികൾ.