കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. കോഴിക്കോട് നഗരത്തിലെ ലോഡ്ജിലാണ് അനീഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.