- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്തചൂടിൽ പഞ്ചായത്ത് ഓഫീസിൽ ടൈലുകൾ പൊട്ടിത്തെറിച്ച് അപകടം
കോട്ടയം: കടുത്തചൂടിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകൾ പൊട്ടിത്തെറിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല
സംഭവസമയത്ത് രണ്ട് പേർ ഓഫീസ് മുറിയിലുണ്ടായിരുന്നു. ആറോളം ടൈൽ പാളികൾ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ചില ടൈലുകൾ പൂർണമായും സിമന്റിൽ നിന്നും വിട്ടുപോയ നിലയിലായിരുന്നു. മേഖലയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് ടൈലുകൾ പൊട്ടിയതിന് കാരണമെന്നാണ് നിഗമനം. ജില്ലയിൽ പലയിടത്തും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
Next Story