- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പ് തല്ലി തകർത്ത കേസ്; ഡിവൈഎഫ്ഐ നേതാവിന് ജാമ്യം
ചാലക്കുടി: പൊലീസ് ജീപ്പ് തല്ലിതകർത്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന് ജാമ്യം. സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് റിമാൻഡിലായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ പുറത്തിറങ്ങിയത്. ഈ കേസിൽ നിധിൻ ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
ചാലക്കുടി സർക്കാർ ഐ.ടി.ഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പൊലീസ് ജീപ്പ് തല്ലി തകർക്കലിലേക്ക് എത്തിയത്. കഴിഞ്ഞ ഡിസംബർ 22 നായിരുന്നു സംഭവം. പിറ്റേ ദിവസമാണ് നിധിൻ ഉൾപ്പെടെ അഞ്ചു പേർ ഈ കേസിൽ അറസ്റ്റിലായത്. തുടർന്ന് ആറു പേർ കൂടി അറസ്റ്റിലായി. ഇവർക്കെല്ലാം പലഘട്ടങ്ങളിലായാണ് ജാമ്യം കിട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story