- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിലും ആലപ്പുഴയിലും ഉത്സവത്തിനിടെ ആനയിടഞ്ഞു
തൃശൂർ/ ആലപ്പുഴ: തൃശൂരിലും ആലപ്പുഴയിലും ഉത്സവത്തിനിടെ ആനയിടഞ്ഞു. തൃശൂരിൽ ആനയെ ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പൻ ബേബിച്ചന് പരുക്കേറ്റു. തൃശൂർ എരുമപ്പെട്ടിയിൽ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. മാവേലിക്കര കൃഷ്ണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പൻ ബേബിച്ചന് പരുക്കേറ്റു. വിരണ്ട ആന മറ്റൊരു ആനയെ തട്ടിയെങ്കിലും, എലഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ചന്തിരൂരിലാണ് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത്. ദേശീയ പാതയിലൂടെ വിരണ്ടോടിയ ആന മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആനയെ തളയ്ക്കാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പാപ്പാനെ തട്ടി വീഴത്തിയ ശേഷം ഇടയുകയായിരുന്നു. കൊല്ലം തടത്താവിള ശിവ എന്ന ആനയാണ് ഇടഞ്ഞത്.
മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയ ആന ക്ഷേത്രത്തിൽ നിന്നു ദേശീയപാതയിൽ നിലയുറപ്പിച്ചു. നാട്ടുകാർ കൂടിയതോട ആന ദേശീയ പാതയിലുടെ ഒരു കിലോമീറ്ററോളം വടക്കോട്ട് നടന്ന് നീങ്ങി. ഇടയ്ക്ക് ആന ഓടിയെങ്കിലും അൽപ്പ സമയത്തിനു ശേഷം വീണ്ടും നിന്നു. പാപ്പാന്മാർ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആനയെ തളയ്ക്കാനായില്ല