- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ പരാക്രമം; ജീവനക്കാരിക്ക് മർദനമേറ്റു: യന്ത്രസാമഗ്രികൾക്കും കേടുപാടുകൾ
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് അക്രമാസക്തനായി. സ്‌കാൻ ചെയ്യുന്നതിനായി എത്തിയ യുവാവ ജീവനക്കാരിയെ് മർദിച്ചു. യന്ത്രസാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. ആശുപത്രിയിലെ ട്രോമ കെയർ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്മെന്റ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി കേന്ദ്രത്തിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. സ്‌കാൻ ചെയ്യാൻ എത്തിയ യുവാവ് പെട്ടെന്ന് പ്രകോപിതനാവുകയും ജീവനക്കാരിയെ ആക്രമിക്കുകയും ആയിരുന്നു.
ടെക്നീഷ്യനായ ജീവനക്കാരിയെ യുവാവ് മർദിക്കുകയും കഴുത്തിൽ കുത്തി പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ ജീവനക്കാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം ഇയാൾ യന്ത്ര സാമഗ്രികൾ തകർത്തു. പ്രശ്നങ്ങളുണ്ടാക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത യുവാവിനെ തടയാൻ ആവശ്യമായ സുരക്ഷ ജീവനക്കാർ ഇല്ലാത്തത് പ്രശ്നം കൂടുതൽ വഷളാക്കി. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ അത്യാഹിതവിഭാഗത്തിന്റെ മുന്നിൽ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെയും രോഗികളുടെ ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.
അവർ എത്തിയാണ് ആക്രമാസക്തനായി നിന്നിരുന്ന യുവാവിനെ ബലമായി കീഴപ്പെടുത്തിയത്. ഇയാൾ മയക്ക് മരുന്ന് ഉപയോഗിക്കുന്ന മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പറയുന്നു. കഴുത്തിൽ ബലമായ പിടിച്ചതിനെ തുടർന്ന് വേദന അനുഭവപ്പെട്ട ജീവനക്കാരി ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.