- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരില്ല; മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന.
മംഗളൂരു: യാത്രക്കാരില്ലാത്തതിനാൽ മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിർത്താൻ ആലോചന. മിക്കദിവസങ്ങളിലും 530 സീറ്റിൽ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റർസിറ്റിയും ആളില്ലാതെ നിർത്തലാക്കിയിരുന്നു. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബർ 30-നാണ് ഓട്ടം തുടങ്ങിയത്. ശരാശരി 30 ശതമാനം യാത്രക്കാർ.
നിലവിൽ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റർ)ചെയർകാറിൽ 1330 രൂപയും എക്സിക്യുട്ടീവ് ചെയറിൽ 2350 രൂപയുമാണ്. യഥാർഥ കിലോമീറ്റർ പ്രകാരം (318 കിലോമീറ്റർ) ചെയർകാറിന് 805 രൂപയും എക്സിക്യുട്ടീവ് ചെയറിൽ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച് യാത്രക്കാരിൽനിന്ന് അധികതുക ഈടാക്കുകയാണ്.
Next Story