- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിവീർ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ(10ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ഓഫീസ് അസി./സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 21-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ സൃഷ്ടിക്കണം. ഓൺലൈൻ പരീക്ഷ ഏപ്രിൽ 22 മുതൽ ആരംഭിക്കും.
Next Story