- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ഭാരത രത്നം നൽകണമെന്ന് ആവശ്യം
ഇടുക്കി: ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും ഭാരത രത്നം നൽകി ആദരിക്കണമെന്ന ആവശ്യം ചർച്ചയാക്കി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തിൽ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്‌കർത്താക്കളാണ് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത് വാലെ) സംസ്ഥാന പ്രസിഡന്റ് പി. ആർ. സോംദേവ് പറഞ്ഞു. എൻഡിഎ ഘടകകക്ഷിയായ പാർട്ടി നേതാവ് അത് വാലെ കേന്ദ്ര മന്ത്രിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും അദേഹം പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തിൽ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച സമുഹ്യ പരിഷ്‌കർത്താക്കളാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും. കേരള നവോത്ഥാനത്തിന്റെ യഥാർത്ഥ നായകരാണ് മൂവരും. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ കേരള ഘടകം പ്രമേയം പാസാക്കിയത്.
കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേയും ജാതീയമായ വേർതിരിവുകൾക്കെതിരേയും ശബ്ദമുയർത്തിയ കേരളത്തെ നേരിന്റെ വഴിയേ നയിച്ചവർ. കേരള മോഡൽ തുടങ്ങുന്നത് തന്നെ ഇവരുടെ കർമ്മങ്ങളിലൂടെയാണ്. പ്രവർത്തിയും ഗുണവുമണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിനടിസ്ഥാനമെന്ന് ഓർമിപ്പിച്ച ആത്മജ്ഞാനികളായിരുന്നു ഇവർ. ജാതി ശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയിൽ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്ത ദർശികളുടെ പ്രവർത്തനം.
അങ്ങനെ വിദ്യയിലൂടെ കേരളം പ്രുബുദ്ധമായി. ഇതിന്റെ സാംസ്‌കാരിക ഉന്നതി ഇന്ത്യയാകെ വെളിച്ചം വീശി. ഈ സാഹചര്യത്തിൽ ഈ മൂവർക്കും ഭാരത രത്നം നൽകി ആദരിക്കണം. കേരളത്തിൽ ദീർഘകാലമായി സർക്കാർ രൂപീകരിച്ചുവന്ന എൽ. ഡി. എഫ്, യു. ഡി. എഫ് സർക്കാരുകൾ നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരുവിന്റെയും, ചട്ടമ്പി സ്വാമികളുടെയും, അയ്യങ്കാളിയുടെയുമെല്ലാം സാമൂഹിക പരിവർത്തന നയങ്ങൾ കണക്കിലെടുക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മതപ്രീണനനയങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നാണ് ആരോപണം,
ഈ പ്രമേയം നരേന്ദ്ര മോദിക്ക് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) കേരള ഘടകം സമർപ്പിക്കും. പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ് പി. ആർ. സോംദേവ്,സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി ആർ. സി. രാജീവ്,സ്റ്റേറ്റ് സെക്രട്ടറി ഷെരീഫ് ബാബു. വി. കെ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത്.