- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുപക്ഷമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ആർജെഡി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്; കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്കും മന്ത്രിസ്ഥാനമോ ലോക്സഭാ സീറ്റോ നൽകിയിട്ടില്ലെന്നും ജയരാജൻ; വീണ്ടും ലീഗിനെ ലക്ഷ്യമിട്ട് ഇടതുപക്ഷം
തിരുവനന്തപുരം: നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'സീറ്റ് വിഭജനംവരുമ്പോൾ ഒരോ പാർട്ടിക്കകത്തും അണികളുടെ സമ്മർദ്ദമുണ്ടാകും. മുന്നണിയിൽ പാർട്ടികൾ അവരവരുടെ പ്രശ്നങ്ങൾ ഉന്നയിക്കും. തീരുമാനമെടുത്ത് കഴിഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കുക എന്നുള്ളതാണ് ഇടതുമുന്നണിയുടെ നിലപാട്. കേരളത്തിൽ 16 സീറ്റുകളിലായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് -എമ്മിനായി ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് ഞാനാണ് എൽഡിഎഫ് യോഗത്തിൽ നിർദ്ദേശംവെച്ചത്. അത് എല്ലാവരും അംഗീകരിച്ചു' -ഇ.പി പറഞ്ഞു.
ഇടതുപക്ഷമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് ആർജെഡി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്നവരാണ് കോവൂർ കുഞ്ഞുമോന്റെ പാർട്ടി. അവർക്കും മന്ത്രിസ്ഥാനമോ ലോക്സഭാ സീറ്റോ നൽകിയിട്ടില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ആർജെഡിക്ക് ആരെങ്കിലും സീറ്റ് വാദ്ഗാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന്, അത് ഇപ്പോഴത്തെ എൽഡിഎഫ് കൺവീനറായിരിക്കണമെന്നില്ലെന്ന് ജയരാജൻ പറഞ്ഞു. അതേ സമയം ആർജെഡി സീറ്റ്ചോദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിനെ ജയരാജൻ പുകഴ്‌ത്തുകയും ചെയ്തു.
'കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും തുല്യപരിഗണനയാണ് എൽഡിഎഫിൽ. കോൺഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട അവസ്ഥയുണ്ടോയെന്ന് ചിന്തിക്കണം. 1952-ൽ മദിരാശി സംസ്ഥാനത്ത് അഞ്ച് എംഎൽഎമാരും ഒരു എംപിയും ലീഗിനുണ്ടായിരുന്നു. 1962-ലും തനിച്ച് മത്സരിച്ച് രണ്ട് എംപിമാരുണ്ടായിരുന്നു. അവർക്കിപ്പോഴും രണ്ട് സീറ്റാണ്. ലീഗ് തനിച്ച് മത്സരിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ സീറ്റ് നേടുകയും കോൺഗ്രസ് ഗതികേടിലാകുകയും ചെയ്യും'ജയരാജൻ പറഞ്ഞു