കോഴിക്കോട്: നാദാപുരം വളയത്ത് നിർമ്മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സൺഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഇതിൽ തൊഴിലാളികൾ കുടുങ്ങി. പ്രദേശത്തുള്ളവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സ് ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.