കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പൊലീസുകാരടക്കം 22 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുന്ദമംഗലത്തിനടുത്ത് പടനിലത്ത് രാവിലെ ഏഴരയ്ക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും അടിവാരം ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.