കൊച്ചി: നേത്രാവതി എക്സ്പ്രസ് ട്രയിനിന്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടത് യാത്രക്കാരിൽ പരിഭ്രാന്തിപടർത്തി.

റെയിൽവേ പൊലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ഫയർ എക്സ്ട്രിഗ്യൂഷൻ ഉപയോഗിച്ച് വേഗത്തിൽ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതർ പരിശോധനകൾ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. റെയിൽവേ പൊലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് തീണയച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതിചെയ്യുന്നത്. റെയിൽവേ അധികൃതർ പരിശോധനകൾ നടത്തി. അരമണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ തീവണ്ടി യാത്ര തുടർന്നു.