- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർച്ചക്കേസിലും അടിപിടി കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചി: കവർച്ചക്കേസിൽ കുറ്റം തെളിയിക്കപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശ്ശേരി വീട്ടിൽ ചാടു എന്ന് വിളിക്കുന്ന ജിതിൻ കൃഷ്ണ(26)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ, പുത്തൻവേലിക്കര, ആലുവ ഈസ്റ്റ്, കൊച്ചി സിറ്റിയിലെ സെൻട്രൽ, ചേരാനല്ലൂർ, തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ജൂലായ് അവസാനം പുലർച്ചെ രണ്ടുമണിയോടെ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ഒരു വയോധികയുടെ 14,000 രൂപയും നാലുപവൻ സ്വർണ്ണാഭരണങ്ങളും സ്ഥലത്തിന്റെ ആധാരമടക്കമുള്ള രേഖകളും അടങ്ങിയ ബാഗ് മോട്ടോർ സൈക്കിളിലെത്തി കവർച്ചചെയ്ത കേസിലും നവംബറിൽ വടക്കേക്കര പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിലും പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ടി.എം. സിജിമോൻ, കെ.എസ്. ശ്രീരാഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ