കണ്ണൂർ: ബ്രിട്ടനിലേക്ക് കെയർ അസിസ്ന്റായി ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെട്ടുത്ത കേസിൽ പ്രതി പിടിയിൽ. സംസ്ഥാനത്താകെ വിസ തട്ടിപ്പിൽ കണ്ണിയായ പയ്യാവൂർ കാക്കത്തോട് പെരുമാലിൽ ഹൗസിൽ ( 31) വിനെയാണ് കണ്ണൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ. വി വേണു ഗോപാലിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊല്ലം പുത്തൻ തുറ സ്വദേശിനിയായ ദീപ അരുണിന്റെ( 37) പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തിരുന്നത്. കണ്ണൂർ ഗോപാൽ സ്ട്രീറ്റിൽ പ്രതി ഉൾപ്പെടെ നടത്തിയ സ്സാർ നെറ്റ് ഇന്റർനാഷ്ണൽ പ്രവറ്റ് ലിമിറ്റഡ് കമ്പനി വഴി യുകെയിലേക്ക് കെയർ വിസ വാഗ്ദാനം കഴിഞ്ഞ മാസം 9 ന് പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി 5 , 95, 400 രൂപ വാങ്ങിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചികുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കേസെടുത്ത പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കണ്ണൂരിൽ മാത്രം തട്ടിപ്പിനരയായവരിൽ 11 പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്