കാസർകോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാസർകോട് അംഗഡിമൊഗറാണ് സംഭവം. പെർളാടം സ്വദേശി അബ്ദുള്ള കുഞ്ഞിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കുമ്പള ടൗണിൽ വച്ചാണ് അപകടം നടന്നത്.

ബസ് സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് കടക്കുന്നതിനിടെ വിദ്യാർത്ഥി ഓടിച്ച ബൈക്ക് അബ്ദുള്ളയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് വിദ്യാർത്ഥികളാണ് ബൈക്കിലുണ്ടായിരുന്നത്. ബൈക്ക് ഓടിച്ച വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.