- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 72 വർഷം തടവും പിഴയും
കൊച്ചി: പത്തുവയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ വാൻ ഡ്രൈവറായ പ്രതിക്ക് 72 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. ഉദയംപേരൂർ സ്വദേശിയായ കെ.എ. അഖിലി (31) നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചാണ് അനുഭവിക്കേണ്ടത്. 20 വർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതിയാകും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമന്റേതാണ് ഉത്തരവ്. കുട്ടിയുടെ സ്‌കൂൾ വാനിന്റെ ഡ്രൈവറായിരുന്നു പ്രതി. പോക്സോ വകുപ്പനുസരിച്ചുള്ള മൂന്ന് കുറ്റങ്ങളിൽ 20 വർഷം വീതം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചുള്ള വകുപ്പുകളിൽ രണ്ടുവർഷവും പത്തുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതി ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾ പ്രതിയിൽ വിശ്വാസമർപ്പിച്ചാണ് കുട്ടികളെ ഒപ്പം അയച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
2019 നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം. സംഭവം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉദയംപേരൂർ സിഐ. കെ. ബാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ എന്നിവർ ഹാജരായി.