- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേത്രാവതി എക്സ്‌പ്രസിന്റെ അടിഭാഗത്ത് തീ പിടിച്ചു; അപകടം ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോൾ
ആലുവ: നേത്രാവതി എക്സ്‌പ്രസിന്റെ അടിഭാഗത്ത് തീ പിടിച്ചു. പാൻട്രി കാറിനു താഴെ ശക്തമായ തീയും പുകയും കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലേക്ക് ഓടിയെത്തിയത്.
റെയിൽവേ പൊലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ഫയർ എക്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ച് വേഗത്തിൽ തീയണച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപ്പിടിത്തമുണ്ടാകാൻ കാരണമെന്ന് കരുതുന്നു. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ. റെയിൽവേ അധികൃതർ പരിശോധനകൾ നടത്തി. അര മണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ തീവണ്ടി യാത്ര തുടർന്നു.
Next Story