ഇടുക്കി: തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയായ ക്ഷേത്ര കമ്മിറ്റി ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന

അടിമാലിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് കരയോഗം ഭാരവാഹികൾ പിടിയിലായത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഹിൽപാലസ് സ്റ്റേഷനിൽ എത്തിക്കും.

കേസിൽ വെടിക്കൊപ്പുകൾ കൊച്ചിയിലെത്തിയ കരാറുകാർ അടക്കമുള്ളവർ നേരത്തേ പിടിയിലായിരുന്നു. സ്ഫോടകവസ്തു നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയുമാണ് ഇവർക്കെതിരേ കേസെടുത്തിരുന്നത്.