കണ്ണൂർ: ഉളിക്കലിൽ ജനവാസമേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ. പ്രദേശത്തുനിന്ന് കടുവയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തിയെന്നാണ് വാദം. ബുധനാഴ്ച രാത്രിയാണ് ഉളിക്കൽ പഞ്ചായത്തിലെ അറബി മോസ്‌ക് എന്ന സ്ഥലത്തെ പറമ്പിൽ കടുവയിറങ്ങിയെന്ന സംശയമുണ്ടായത്. ടാപ്പിങ് തൊഴിലാളിയാണ് കടുവയെ കണ്ടെന്ന് പറഞ്ഞത്. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടത്തിൽ കണ്ടെത്തിയ കാല്പാടുകൾ കാട്ടുപൂച്ചയുടേതാകാമെന്നാണ് വനംവകുപ്പ് അറിയിച്ചത്.