പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി. മൂന്ന് നഗരസഭകളുടെയും നാലു ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പന്തളം, പത്തനംതിട്ട, അടൂർ എന്നീ നഗരസഭകൾ, കോയിപ്രം, പറക്കോട്, പുളിക്കീഴ്, റാന്നി ബ്ലോക്ക് പഞ്ചായത്തുകൾ, കുന്നന്താനം, നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, കല്ലൂപ്പാറ, നാറണംമൂഴി, ചിറ്റാർ, കൊടുമൺ, റാന്നി അങ്ങാടി, മല്ലപ്പള്ളി, ഏഴംകുളം, കലഞ്ഞൂർ, ഇരവിപേരൂർ, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം സുരേഷ് ബാബു, ജില്ലാ പ്ലാനിങ് ഓഫീസർ എ എസ് മായ, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.