- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിലെ എങ്ങണ്ടിയൂരിൽ കുട്ടിസഖാക്കൾക്ക് നേരെയും രക്ഷാപ്രവർത്തനം
തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം സംഘർഷത്തിൽ. മുഖ്യമന്ത്രി പറഞ്ഞ 'രക്ഷാപ്രവർത്തനം' ബിജെപിക്കാരും നടത്തി. പൊലീസ് സുരക്ഷയും സിആർപിഎഫ് സുരക്ഷയും മറികടന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഒടുവിൽ ബിജെപിക്കാരുടെ അടിയും കിട്ടി.
വ്യാഴാഴ്ച രാവിലെയായിരുന്നു പ്രതിഷേധം. തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ ഒരു പരിപാടിക്ക് വന്ന ഗവർണറെയാണ് കരിങ്കൊടി കാണിച്ചത്. അതിനിടെ, എസ്.എഫ്.ഐ പ്രവർത്തകരെ പിടിച്ചുമാറ്റാനുള്ള ബിജെപി പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ബിജെപി പ്രവർത്തകർ എസ്.എഫ്.ഐക്കാരെ മർദിച്ചു. ഗംഭീര അടിയാണ് കിട്ടിയത്. മുമ്പ് നവകേരള സദസിൽ ഡിവൈഎഫ് ഐക്കാർക്ക് കിട്ടിയതിന് സമാനമായ അടി.
പ്രതിഷേധത്തിനൊടുവിൽ കരിങ്കൊടി കാണിക്കാനെത്തിയ 14 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ആരോഗ്യ സർവകലാശാലാ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയും ഗവർണർക്കെതിരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമമുണ്ടായിരുന്നു. സംഭവത്തിൽ 43 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗവർണറെ തടയാനെത്തുന്നവരെ നേരിടാൻ ബിജെപി വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന.