കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 1,172 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശിയായ റസാഖ് ആണ് പിടിയിലായത്.

നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. ജിദ്ദയിൽ നിന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്.