- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ പ്രതികളായ സഹോദരങ്ങളെ 23 വരെ റിമാന്റ് ചെയ്ത് ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജിന്റേതാണുത്തരവ്. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് പൂജപ്പുര പൊലീസ് റിപ്പോർട്ടു സഹിതം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് റിമാന്റ് ദീർഘിപ്പിച്ചത്.
സഹോദരങ്ങളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവർ ഫെബ്രുവരി 9 ന് കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പൂജപ്പുര പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പ്രതികളെ കോടതി 23 വരെ റിമാന്റ് ചെയ്തു. അതേ സമയം ചോദ്യം ചെയ്യലിനും തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യമുന്നയിച്ചതിനാൽ 12 ന് പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.