- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ വെച്ച് പാദസരം മോഷ്ടിക്കാൻ ശ്രമം; രണ്ടര വയസുകാരി കരഞ്ഞതോടെ യുവതി പിടിയിൽ
കോഴിക്കോട്: ബസിൽ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പിടിയിൽ. പാലക്കാട് താമസിക്കുന്ന തമിഴ്‌നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് സംഭവം. കൊടുവള്ളി സ്റ്റാൻഡിൽ നിന്ന് പതിമംഗലത്തെ വീട്ടിലേക്ക് പോകാനായി അമ്മയും കുട്ടിയും ബസിൽ കയറി. ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോൾ അവരുടെ സമീപത്തു തന്നെയുണ്ടായിരുന്ന അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി കരഞ്ഞതോടെ മോഷണ ശ്രമം പാളി.
ഇത് ശ്രദ്ധയിൽപ്പെട്ട കുഞ്ഞിന്റെ അമ്മ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അഞ്ജുവിനെ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അഞ്ജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ