- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവ ദാനത്തിന് സമ്മതം അറിയിച്ച് 5000 കുടുംബശ്രീ പ്രവർത്തകർ
കോഴിക്കോട്: ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരണശേഷവും നാടിന് നന്മ പകരാൻ കുടുംബ ശ്രീ പ്രവർത്തകർ. അവയവ ദാനത്തിന് സമ്മതം അറിയിത്ത് 5000 കുടുംബശ്രീ പ്രവർത്തകരാണ് മുന്നോട്ട് വന്നിരിക്കുന്നത്. കോട്ടൂരിലെ 5000 കുടുംബശ്രീ പ്രവർത്തകരാണ് നാടിന് മാനവികതയുടെ സന്ദേശം പകരാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കുടുംബശ്രീ രജത ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് കോട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ 5000 കുടുബശ്രീ പ്രവർത്തകർ അവയവ ദാനത്തിന് സജ്ജരാകുന്നത്.
17ന് ഉച്ചയ്ക്ക് കൂട്ടാലിട അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ കെ.കെ.ശൈലജ എംഎൽഎ ജീവനം അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് അധ്യക്ഷത വഹിക്കും. സമ്മതപത്രം നൽകിയ മുഴുവൻ പേർക്കും എംഎൽഎ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പഞ്ചായത്തിലെ 19 വാർഡുകളിൽ 64 കുടുംബശ്രീ യൂണിറ്റും 7000 അംഗങ്ങളുമാണുള്ളത്.
ആദ്യഘട്ടത്തിൽ മുഴുവൻ അംഗങ്ങൾക്കും ബോധവൽക്കരണം നൽകി. ഇതിന്റെ ഭാഗമായി എഡിഎസ് അംഗങ്ങൾക്കും ആർപി മാർക്കും ക്ലാസ് നൽകി. വാർഡു തലത്തിൽ അയൽക്കൂട്ടങ്ങളിൽ ബോധവൽക്കരണം നടത്തി. ഇതിൽ നിന്നാണ് സമ്മതപത്രം സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ 2500 പേരാണ് അവയവദാന സമ്മതപത്രം നൽകുന്നത്.