തിരുവനന്തപുരം: 29 ഗ്രാമപ്പഞ്ചായത്തുകൾ മികച്ച പ്രവർത്തനങ്ങൾക്ക് തദ്ദേശവകുപ്പിന്റെ ജില്ലാ പുരസ്‌കാരങ്ങൾ നേടി.

ഗ്രാമപ്പഞ്ചായത്ത് ജില്ലാതലം: തിരുവനന്തപുരം-(ആദ്യ രണ്ടു സ്ഥാനങ്ങൾ)-ഉഴമലയ്ക്കൽ, മംഗലപുരം.

കൊല്ലം-ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട-അരുവാപ്പുലം, പന്തളം തെക്കേക്കര.

ആലപ്പുഴ-പുന്നപ്ര സൗത്ത്, വീയപുരം. കോട്ടയം-തിരുവാർപ്പ്, വെളിയന്നൂർ. ഇടുക്കി-ചക്കുപള്ളം, ഉടുമ്പന്നൂർ.

എറണാകുളം-പാലക്കുഴ, മണീട്. തൃശ്ശൂർ-എളവള്ളി, മറ്റത്തൂർ. പാലക്കാട്-വെള്ളിനേഴി, കൊടുവായൂർ.

മലപ്പുറം-എടപ്പാൾ, ആനക്കയം. കോഴിക്കോട്-ചേമഞ്ചേരി, പെരുമണ്ണ.

വയനാട്-മീനങ്ങാടി, തരിയോട്.

കണ്ണൂർ-കതിരൂർ, രണ്ടാംസ്ഥാനം രണ്ടു പഞ്ചായത്തുകൾക്ക്-കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര. കാസർകോട്-ചെറുവത്തൂർ, ബേഡഡുക്ക.

ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപ്പഞ്ചായത്തുകൾക്ക് പുരസ്‌കാരത്തുക-യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ. ഒരേസ്ഥാനത്തെത്തിയ പഞ്ചായത്തുകൾ അവാർഡ് തുക പങ്കിടും.

തൊഴിലുറപ്പിൽ വെള്ളറടയും കൊല്ലവും
മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയിലെ നടത്തിപ്പിന് സംസ്ഥാനത്ത മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരം വെള്ളറട(തിരുവനന്തപുരം)യ്ക്ക് ലഭിച്ചു. അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതിയിൽ കൊല്ലം കോർപ്പറേഷനാണ് ഒന്നാമത്. മുനിസിപ്പാലിറ്റിയിൽ ആദ്യ രണ്ടുസ്ഥാനം വടക്കാഞ്ചേരിയും വൈക്കവും നേടി.

സംസ്ഥാനതലം-ബ്ലോക്ക് പഞ്ചായത്ത്(ആദ്യ മൂന്നുസ്ഥാനം): പെരുങ്കടവിള, അട്ടപ്പാടി, കഞ്ഞിക്കുഴി.

ഗ്രാമപ്പഞ്ചായത്ത്: നാലുസ്ഥാനങ്ങൾ-വെള്ളറട, എടപ്പാൾ, കള്ളിക്കാട്, പുത്തൂർ.

ഗ്രാമപ്പഞ്ചായത്ത് ജില്ലാതലം -തിരുവനന്തപുരം- അമ്പൂരി, അണ്ടൂർക്കോണം. കൊല്ലം-മയ്യനാട്, ഓച്ചിറ. പത്തനംതിട്ട ഒന്നാംസ്ഥാനം രണ്ടുപേർക്ക്- മൈലപ്ര, കൊടുമൺ, ഓമല്ലൂർ.

ആലപ്പുഴ-കഞ്ഞിക്കുഴി, മുട്ടാർ. കോട്ടയം-മറവൻതുരുത്ത്, തലയാഴം. ഇടുക്കി-രാജകുമാരി, ഇടമലക്കുടി. എറണാകുളം-കരുമാലൂർ, പള്ളിപ്പുറം. തൃശ്ശൂർ- അതിരപ്പിള്ളി, കാട്ടകാമ്പാൽ. പാലക്കാട്- ഷോളയൂർ, അഗളി. മലപ്പുറം-ആതവനാട്, കണ്ണമംഗലം. കോഴിക്കോട്-മൂടാടി, ചെറുവണ്ണൂർ. വയനാട്-എടവക, വേങ്ങപ്പിള്ളി.

കണ്ണൂർ-അഞ്ചരക്കണ്ടി, ഉളിക്കൽ. കാസർകോട് -മടിക്കൈ, പനത്തടി.