- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊമ്പിൽ പിടിക്കാൻ നോക്കിയ ആളെ ആന എടുത്തെറിഞ്ഞു
പാവറട്ടി: ഉത്സവത്തിനെത്തിയ ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ചയാളെ ആന എടുത്തെറിഞ്ഞു. പെരുവല്ലൂർ കോട്ടുകുറുമ്പ ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പെരുവല്ലൂർ സ്വദേശി പുളിക്കൽവീട്ടിൽ അശോകനെ് (62) പരിക്കേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈകാലുകൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ പെരുവല്ലൂർ പരപ്പുഴ ഭാഗത്തുനിന്ന് ആനയെ സ്വീകരിച്ച് കൊണ്ടുവരുന്നതിനിടയിലാണ് സംഭവം.
കോട്ടുകുറുമ്പ ഭഗവതീക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ഇളമുറ സമുദായത്തിന്റെ പുതുപ്പുള്ളി കേശവൻ എന്ന ആനയാണ് ഇദ്ദേഹത്തെ എടുത്തെറിഞ്ഞത്.
Next Story