- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സിന്റെ തുടർച്ച: യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രുവരി 20 ന്; തിരുവനന്തപുരത്തെ മുഖാമുഖം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ
തിരുവനന്തപുരം: യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 20 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി. അക്കാദമിക്, പ്രഫഷണൽ, കല, കായിക, സാംസ്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാർഷിക മേഖലകളിൽ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, യുവജന മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകും.
നവകേരള സദസ്സിന്റെ തുടർച്ചയായി ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, ഭിന്നശേഷിക്കാർ, മഹിളകൾ, ആദിവാസി-ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, വയോജനങ്ങൾ, കാർഷിക മേഖലയിലുള്ളവർ, തൊഴിൽ മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയുമായി സംവദിക്കും.