എറണാകുളം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭട ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ജിഎസ്ടി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ സിജു തോമസ് ഉദ്ഘാടനം ചെയ്തു.

വിമുക്തഭടന്മാരെ ആദരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അവയെക്കുറിച്ചു വ്യക്തമായ ധാരണ വേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് സൈനിക റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ ലെഫ്. കേണൽ വി ജെ റീത്താമ്മ അധ്യക്ഷത വഹിച്ചു . വിമുക്തഭടന്മാരുടെ ഗ്രാന്റ്, പെൻഷൻ, ഡോക്യുമെന്റേഷൻ, ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ച് അസി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി ഒ ബിജു , വെൽഫെയർ ഓർഗനൈസർ ഷക്കീർ ഓടക്കൽ, സീനിയർ ക്ലർക്ക് പ്രവീൺജി റായി, തുടങ്ങിയവർ ക്ലാസ് നയിച്ചു . ഹെഡ് ക്ലർക്ക് പി അബ്ദുൽസലാം, വിമുക്തഭടന്മാർ തുടങ്ങിയവർ പങ്കെടുത്തു.