തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 'യൂത്ത് മീറ്റ്‌സ് ഹരിത കർമ്മ സേന ' ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും ഹരിത കർമ്മ സേനക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം നൽകുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 18 രാവിലെ ഒൻപതിന് മാനവീയം വീഥിയിൽ നിന്നാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വാതിൽപടി ശേഖരണം, തരം തിരിക്കൽ, പാഴ്‌വസ്തുക്കൾ കൈമാറൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും യുവാക്കൾക്കും പങ്കാളികളാകം.

കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://bit.ly/youth-meets-harithakarmasena എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9526419667,90454 52094