മാനന്തവാടി: വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തിൽ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.

കുറുവാ ദ്വീപ് റോഡിലെ വനമേഖലയിൽ ചെറിയമലയിൽ വി എസ്.എസ് ജീവനക്കാരൻ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടർന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പൊലീസ് കാലാപ ആഹ്വാനത്തിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എയർ ആംബുലൻസ് മാറ്റി രോഗിയെ രണ്ടാമതും എമർജൻസി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാൽ വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.