- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യത്തിന് ഒപ്പമുണ്ടായിരുന്ന ആസിഡ് കുപ്പി പൊട്ടി; നഴ്‌സറി വിദ്യാർത്ഥികൾക്ക് അസ്വസ്ഥത
കോട്ടയം: സ്‌കൂൾ കോമ്പൗംണ്ടിലെ മലിന്യത്തിന് ഒപ്പമുണ്ടായിരുന്ന ആസിഡ് കുപ്പി പൊട്ടി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. രണ്ട് നഴ്‌സറി സ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം കുട്ടികളെ വിട്ടയച്ചു. ചാലുകുന്ന് ലിഗോറിയൻ സ്‌കൂളിൽ ഇന്നലെ രാവിലെ 9.30ഓടെയാണു സംഭവം. സമീപത്തെ പുരയിടം വൃത്തിയാക്കുന്നതിനിടയിൽ മാലിന്യങ്ങൾ അയൽവാസി സ്‌കൂൾ വളപ്പിലേക്ക് മാലിന്യം തള്ളിയെന്നു സ്‌കൂൾ അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനൊപ്പമുണ്ടായിരുന്ന ആസിഡ് കുപ്പിയാണു പൊട്ടിയത്. രാവിലെ കുട്ടികൾ എത്തിയപ്പോൾതന്നെ അസ്വസ്ഥത അനുഭവപ്പെട്ടു. കണ്ണെരിച്ചിലും മറ്റ് അസ്വസ്ഥതകളും വിദ്യാർത്ഥികൾ പ്രകടിപ്പിച്ചതോടെ ഇവരെ സമീപത്തെ കെട്ടിടത്തിലേക്കു മാറ്റി. കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ച 2 വിദ്യാർത്ഥികളെയാണു കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെസ്റ്റ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. സംഭവത്തിൽ അയൽവാസിക്കെതിരെ പൊലീസ് കേസ് എടുത്തു.