- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ
മൂന്നാർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി റോഡിൽ സെബാസ്റ്റ്യൻ(45) ആണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പാണ്, പ്രാർത്ഥിക്കാനെത്തിയ ബാലനെ ഇയാൾ പീഡിപ്പിച്ചത്. പാസ്റ്ററുടെ സഹായി ആയിരുന്നു സെബാസ്റ്റ്യൻ.
പിന്നീട് ഇയാൾ തമിഴ്‌നാട്ടിലേക്കുപോയി. സ്‌കൂളിലെ കൗൺസിലിങ്ങിനിടയിലാണ്, താൻ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞദിവസം തൂത്തുക്കുടിയിൽനിന്നാണ് ഇയാളെ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.
Next Story