തിരുവനന്തപുരം: കനത്ത വേനൽ ചൂടിൽ കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ഇന്നു പകൽ 3-4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ മറ്റു ജില്ലകളെക്കാൾ ചൂട് ഉയർന്നേക്കും. കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയേക്കും.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കു പ്രകാരം ഇന്നലത്തെ ശരാശരി താപനില: പത്തനംതിട്ട: 38.7, മലപ്പുറം: 37.8, കണ്ണൂർ: 37.6, പാലക്കാട്: 37.6, എറണാകുളം: 37.4, തൃശൂർ: 37.1 ഈ മാസം സംസ്ഥാനത്ത് മഴ പ്രതീക്ഷ വേണ്ടെന്നു കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.